Monday, January 26, 2009

അഴിമതി ഇനി മതി


ഇ ഗവേണ്‍നസ് നടപ്പാക്കി അഴിമതി ഇല്ലാതാക്കുവാന്‍ കഴിയും

അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഏകജാലകസംവിധാനം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനം.
കാലതാമസം ഉണ്ടായിയെങ്കിലും പരാതി ഇല്ലാതെ പ്രവേശനം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത് വലിയകാര്യം തന്നെയാണ്.
അപേക്ഷ നല്‍കി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്‍റെ സാദ്ധ്യത മനസ്സിലാക്കി റീ ഓപ്ഷന്‍ നല്‍കി അര്‍ഹതയ്ക്കനുസരിച്ച് പ്രവേശനം ഉറപ്പാക്കുവാന്‍ കഴിയും. പ്രവേശനം ലഭിക്കുന്നവരുടെ പേരുവിവരങ്ങള്‍ വെബ് സൈറ്റിലൂടെ പരസ്യമാക്കുന്നതുകൊണ് അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ട‍ോ എന്ന് പൊതുജനങ്ങള്‍ക്കറിയാം.
ഇത് പോലെയുള്ള സംവിധാനങ്ങള്‍ വഴി അഴിമതി കുറയ്ക്കുവാന്‍ കഴിയും.

Saturday, January 24, 2009

അധ്യാപക പരിശീലനങ്ങള്‍ എത്രമാത്രം ഫലപ്രദം ?

അധ്യാപക പരിശീലനങ്ങള്‍ ഫലപ്രദമാക്കി കുട്ടികളുടെ പഠനം രസകരവും ഫലപ്രദവും ആക്കുവാന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൊണ്ടു മാത്രമേ സാധിക്കൂ.

അധ്യാപകര്‍ ക്ളാസ് മുറികളില്‍ എങ്ങനെ പഠിപ്പിക്കുന്നു എന്ന് അറിയാനുള്ള വഴി മുന്നറിയിപ്പില്ലാതെ ക്ളാസ്മുറികള്‍ വീഡിയോയില്‍ പകര്‍ത്തുകയാണ്. നല്ല അധ്യാപകരെ ആദരിക്കുവാനും അനുകരിക്കുവാനും ഉള്ള വഴി ഇതുവഴി തുറന്നുകിട്ടും. ശിശുസൌഹൃദ-ശിശുകേന്ദ്രീകൃത ക്ളാസ് മുറികള്‍ വിക്ടേഴ്സ് ചാനല്‍ പ്രാധാന്യം നല്‍കി പ്രക്ഷേപണം ചെയ്യട്ടെ. അധ്യാപകസംഘടനാ നേതാക്കളും ഡയറ്റ്  അധ്യാപകരും ബി.ആര്‍.സി ട്രെയിനര്‍മാരും  ഐ.റ്റി.സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരും മാതൃകയാകട്ടെ. 
അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു ക്വിസ് മത്സരം അധ്യാപകരെ ഉള്‍പ്പെടുത്തി ഉടന്‍ വിക്ടേഴ്സ് ചാനല്‍ സംഘടിപ്പിക്കണം.

ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തും.
ആദരിക്കപ്പെടുന്ന അധ്യാപകര്‍ക്ക് സമ്മാനങ്ങളും നല്‍കണം.