അധ്യാപക പരിശീലനങ്ങള്‍ ഫലപ്രദമാക്കി കുട്ടികളുടെ പഠനം രസകരവും ഫലപ്രദവും ആക്കുവാന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൊണ്ടു മാത്രമേ സാധിക്കൂ.
അധ്യാപകര്‍ ക്ളാസ് മുറികളില്‍ എങ്ങനെ പഠിപ്പിക്കുന്നു എന്ന് അറിയാനുള്ള വഴി മുന്നറിയിപ്പില്ലാതെ ക്ളാസ്മുറികള്‍ വീഡിയോയില്‍ പകര്‍ത്തുകയാണ്. നല്ല അധ്യാപകരെ ആദരിക്കുവാനും അനുകരിക്കുവാനും ഉള്ള വഴി ഇതുവഴി തുറന്നുകിട്ടും. ശിശുസൌഹൃദ-ശിശുകേന്ദ്രീകൃത ക്ളാസ് മുറികള്‍ വിക്ടേഴ്സ് ചാനല്‍ പ്രാധാന്യം നല്‍കി പ്രക്ഷേപണം ചെയ്യട്ടെ. അധ്യാപകസംഘടനാ നേതാക്കളും ഡയറ്റ് അധ്യാപകരും ബി.ആര്‍.സി ട്രെയിനര്‍മാരും ഐ.റ്റി.സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരും മാതൃകയാകട്ടെ.
അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു ക്വിസ് മത്സരം അധ്യാപകരെ ഉള്‍പ്പെടുത്തി ഉടന്‍ വിക്ടേഴ്സ് ചാനല്‍ സംഘടിപ്പിക്കണം.
ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തും.
ആദരിക്കപ്പെടുന്ന അധ്യാപകര്‍ക്ക് സമ്മാനങ്ങളും നല്‍കണം.
ഇപ്പോള്‍ വിദ്യാലയങ്ങളില്‍ സംഭവിക്കുന്നത്.....
ReplyDeletehttp://brcedapal.blogspot.കോം
http://kuttikal.blogspot.com